Pathiye Ithal Vidarum lyrics, പതിയെ ഇതൾ വിടരും the song is sung by K.S.Chithra, K.S. Harisankar from Munthiri Monchan. The music of Pathiye Ithal Vidarum Love track is composed by Vijith Nambiar while the lyrics are penned by Muralidharan Guruvayoor.
Pathiye Ithal Vidarum Lyrics
Pathiye ithal vidarum mridu panineer malaro
Nammil valarum ee sneham
Pathivaay kaathil veezhum rithu sangeethangalo
Ariyathaliyum nin sneham
Arikil varukiluyiril unarumayiram
Abhilashamadhuram ethra sukhakaram
Sarasa mozhikalarulum harsha varshangal
Idanenchil cherkkunna moha ragangal
Pathiye ithal vidarum mridu panineer malaro
Nammil valarum ee sneham
Mizhikaliloori nilkkum priyakara bhavangalum
Chiriyay chitharum kalivakkum
Nizhalukal mezhukiyoree vazhikalil namalayum
Oro vaakkum kaathorkke
Nimisha vegamizhayum ee vijanaveedhiyil
Hridayangal anayum oru mohabindhuvil
Malaru viriyum vaniyil alayum shalabhamaay
Hridayangal thedum paraga sourabham
Pathiye ithal vidarum mridu panineer malaro
Nammil valarum ee sneham
Anudinamunarumoro surabhila kamanayum
Thane vidarum bhavanayum
Anupada mariyumoro tharalitha laalanayum
Melle unarthum manasavum
Aruna kirana muthirum ariya pulariyum
Mazhavillu theerkkunna sayam sandhyayum
Neerthumazhaku nukaraamoru paattu mooliyozhukaam
Manassake nirayum aanadha lahariyil
Pathiye ithal vidarum mridu panineer malaro
Nammil valarum ee sneham
Pathivaay kaathil veezhum rithu sangeethangalo
Ariyathaliyum nin sneham
Arikil varukiluyiril unarumayiram
Abhilashamadhuram ethra sukhakaram
Sarasa mozhikalarulum harsha varshangal
Idanenchil cherkkunna moha ragangal
Pathiye ithal vidarum mridu panineer malaro
Nammil valarum ee sneham.
പതിയെ ഇതൾ വിടരും Lyrics in Malayalam
bharatlyrics.com
പതിയേ ഇതൾ വിടരും മൃദു പനിനീർ മലരോ
നമ്മിൽ വളരും ഈ സ്നേഹം
പതിവായ് കാതിൽ വീഴും ഋതു സംഗീതങ്ങളോ
അറിയാതലിയും നിൻ സ്നേഹം
അരികിൽ വരുകിലുയിരിൽ ഉണരുമായിരം
അഭിലാഷമധുരം എത്ര സുഖകരം
സരസ മൊഴികളരുളും ഹർഷ വർഷങ്ങൾ
ഇടനെഞ്ചിൽ ചേർക്കുന്ന മോഹ രാഗങ്ങൾ
പതിയേ ഇതൾ വിടരും മൃദു പനിനീർ മലരോ
നമ്മിൽ വളരും ഈ സ്നേഹം
മിഴികളിലൂറി നിൽക്കും പ്രിയകര ഭാവങ്ങളും
ചിരിയായ് ചിതറും കളിവാക്കും
നിഴലുകൾ മെഴുകിയൊരീ വഴികളിൽ നാമലയും
ഓരോ വാക്കും കാതോർക്കേ
നിമിഷ വേഗമിഴയും ഈ വിജനവീഥിയിൽ
ഹൃദയങ്ങൾ അണയും ഒരു മോഹബിന്ദുവിൽ
മലര് വിരിയും വനിയിൽ അലയും ശലഭമായ്
ഹൃദയങ്ങൾ തേടും പരാഗ സൗരഭം
പതിയേ ഇതൾ വിടരും മൃദു പനിനീർ മലരോ
നമ്മിൽ വളരും ഈ സ്നേഹം
അനുദിനമുണരുമോരോ സുരഭില കാമനയും
താനേ വിടരും ഭാവനയും
അനുപദ മറിയുമോരോ തരളിത ലാളനയും
മെല്ലേ ഉണർത്തും മാനസവും
അരുണകിരണ മുതിരും അരിയ പുലരിയും
മഴവില്ലു തീർക്കുന്ന സായം സന്ധ്യയും
നീർത്തുമഴക് നുകരാം ഒരു പാട്ടു മൂളിയൊഴുകാം
മനസ്സാകെ നിറയും ആനന്ദ ലഹരിയിൽ
പതിയേ ഇതൾ വിടരും മൃദു പനിനീർ മലരോ
നമ്മിൽ വളരും ഈ സ്നേഹം
പതിവായ് കാതിൽ വീഴും ഋതു സംഗീതങ്ങളോ
അറിയാതലിയും നിൻ സ്നേഹം
അരികിൽ വരുകിലുയിരിൽ ഉണരുമായിരം
അഭിലാഷമധുരം എത്ര സുഖകരം
സരസ മൊഴികളരുളും ഹർഷ വർഷങ്ങൾ
ഇടനെഞ്ചിൽ ചേർക്കുന്ന മോഹ രാഗങ്ങൾ
പതിയേ ഇതൾ വിടരും മൃദു പനിനീർ മലരോ
നമ്മിൽ വളരും ഈ സ്നേഹം.