Thattathil lyrics, തട്ടത്തില് the song is sung by Sreehari K Nair from Abhilasham. Thattathil Love soundtrack was composed by Sreehari K Nair with lyrics written by Sharfu.
തട്ടത്തില് Thattathil Lyrics in Malayalam
തട്ടത്തില് തക്കത്തില് തന്നിട്ട് പോയതെന്ത്
തഞ്ചത്തില് തഞ്ചത്തില്
നെഞ്ചിൻ വിജാഗിരി തള്ളി തുറന്നിട്ട്
പഞ്ചാര ചാക്കുകൾ തട്ടി മറിച്ചിട്ട്
തക്കത്തില് തട്ടത്തില് തന്നിട്ട് പോയതെന്ത്
bharatlyrics.com
കാറ്റില് വാസന കാതലിൻ വാസന
ലാഞ്ചന ലാഞ്ചന നെഞ്ചിലാലോചന
പാരില് മാരിവിൽ പൂക്കണ ചേലില്
മാറിലെ മുറിയിലെ പിരാന്തുകൾ പെരുകണ്
പ്രേമത്തിൻ മുല്ലത്തൈ മൊട്ടിട്ട് നിക്കണ
മനതാരിൻ മുറ്റത്തെ ആരാമം ചുറ്റീട്ട്
പൂന്തേനും മോന്തീട്ട് അടിക്കുഴഞ്ഞും
കൊണ്ടാനന്ദ നൃത്തത്തിൽ ആറാടും പൂമ്പാറ്റ
ആയിരമായിരമായ് ആർത്തിരമ്പുന്നേ
ആടലും പാടലുമായ് പൊങ്ങിപ്പറന്നേ
നെഞ്ചിൻ വിജാഗിരി തള്ളി തുറന്നിട്ട്
പഞ്ചാര ചാക്കുകൾ തട്ടി മറിച്ചിട്ട്
തക്കത്തില് തട്ടത്തില് തന്നിട്ട് പോയതെന്ത്
കാലിലെ ചെറു വിരൽത്തുമ്പിൽ നിന്നൊരു വിറ
ഉടലിലൂടടി മുതൽ ഉടനടി പടരണ്
കരളിലെ കാണാത്ത തേനീച്ചക്കൂട്ടില്
കണ്ണിലെ കല്ലോണ്ടെറിഞ്ഞ ഞൊടിയില്
മോഹത്തിൻ മേനീലും മോറിലും മാറിലും
തുരുതുരെ കുത്തേറ്റ് പ്രേമക്കടച്ചിലായ്
ആഴത്തിലാഴത്തിലായ് നീലിച്ചിടുന്നേ
ആവതില്ലാവതില്ലായ് ഏറെ പരവശനായേ
നെഞ്ചിൻ വിജാഗിരി തള്ളി തുറന്നിട്ട്
പഞ്ചാര ചാക്കുകൾ തട്ടി മറിച്ചിട്ട്
തഞ്ചത്തില് തഞ്ചത്തില്
കാറ്റില് വാസന കാതലിൻ വാസന
ലാഞ്ചന ലാഞ്ചന നെഞ്ചിലാലോചന.
