Love Bite lyrics, ലൗ ബൈറ്റ് the song is sung by Anne Amie, Gichu Joy from Dheeran. Love Bite Romantic soundtrack was composed by Mujeeb Majeed with lyrics written by Sharfu.
ലൗ ബൈറ്റ് Love Bite Lyrics in Malayalam
ലൗ ബൈറ്റൊന്ന് തന്നാമതി
മറ്റാരും നൽകാ രതി
പകരാം ഞാനെൻ തീ
bharatlyrics.com
ഔ ഞാനെന്ന കല്ലോലിനി
തേടുന്നു നിന്നേയിനി
പടരും കാമാഗ്നീ
ഏതോ സ്വർഗ്ഗം കാണും ഞാൻ
നിൻ മുത്തമാലേ
തീരാ ദാഹം തീരുകയായ്
നീ പുണരേ
ആലോ ലാലാ ലീലാ ലേ നീ കേളിയാടേ
ഏതോമായാ ജാലത്താൽ കാതരമായ്
എൻ രോമാഞ്ചമോ മനസ്സിൻ ചാഞ്ചാട്ടമോ
തനുവോ ഞാൻ തേടുന്ന താരുണ്യമോ
നോക്കാലും വാക്കാലും
ഹരമേകും നീ കാമന കാമുകനോ
ലൗ ബൈറ്റൊന്ന് തന്നാമതി
മറ്റാരും നൽകാ രതി
പകരാം ഞാനെൻ തീ
ഔ ഞാനെന്ന കല്ലോലിനി
തേടുന്നു നിന്നേയിനി
പടരും കാമാഗ്നീ
ആലിംഗനങ്ങൾതൻ ആരോഹണം
ചിലതാലോലം
മുഖാമുഖം ഒരേ സുഖം
ആഴങ്ങൾ തേടുന്ന ആന്ദോളനം
തനതാവേശം
വിരാമം ലയനരസം
മിഴികൾ നനുനനയേ, അകമേ ആലസ്യം
പലതും പോരാതായ്
പറയാൻ വയ്യാതായി ഞാൻ തളരേ
എൻ രോമാഞ്ചമോ മനസ്സിൻ ചാഞ്ചാട്ടമോ
തനുവോ ഞാൻ തേടുന്ന താരുണ്യമോ
നോക്കാലും വാക്കാലും
ഹരമേകും നീ കാമന കാമുകനോ
ലൗ ബൈറ്റൊന്ന് തന്നാമതി
മറ്റാരും നൽകാ രതി
പകരാം ഞാനെൻ തീ.
