താരാട്ടായ് Thaaraattayi Lyrics - Shikha Prabhakar

താരാട്ടായ് Lyrics in Malayalam

താരാട്ടായ് ഈ ഭൂമി
ഒരു വിൺതാരാട്ടായ്
താരാട്ടിന്നൂഞ്ഞാലായ് ഉദയാസ്തമയങ്ങൾ

പകലുകൾ കഥയോതി
ഇരവുകൾ കനവുകളാടീ
മുകിലുകൾ മഴമീട്ടീ
മുളയിടും പുതുസ്വരലതകളിൽ

താരാട്ടായ് ഈ ഭൂമി
ഒരു വിൺതാരാട്ടായ്
താരാട്ടിന്നൂഞ്ഞാലായ് ഉദയാസ്തമയങ്ങൾ

പകലിന്റെ ആരോഹം
സ്വരസൂര്യനായ്
ഇരവാകുമാലാപം
സ്വരതാരമായ്

bharatlyrics.com

പതികാലദ്യോവിൽ
സഞ്ചരിക്കും നാദമായ്
പലകാലജാലം
പന്തലിക്കും മിന്നലായ്

ഈ ഭൂമി തോരാതാർത്തു
പാടീ
ജീവന്റെ പാരാവാര
നനവുക-
ളുറവുകൾ
പൊരുളുകൾ
വരിശകൾ

താരാട്ടായ് ഈ ഭൂമി
ഒരു വിൺതാരാട്ടായ്
താരാട്ടിന്നൂഞ്ഞാലായ് ഉദയാസ്തമയങ്ങൾ

സമയാന്തരാളത്തിൽ
സ്വരധൂളിയാൽ
ഇള നെയ്യുമാലോ… ല
സുഖനിദ്രയിൽ

ലയഗോപുരത്തിൽ,
നാം ഭവിച്ചൂ ഷഡ്ജമായ്
വിയദാലയത്തിൽ
നാം വളർന്നൂ സപ്തമായ്

നാം ജീവ/രാഗാനന്ദ/മായീ
നാദാഗ്നി തോറും പാറി
പലപല
സ്വരലയ
ജലധികൾ
നെബുലകൾ

താരാട്ടായ് ഈ ഭൂമി
ഒരു വിൺതാരാട്ടായ്
താരാട്ടിന്നൂഞ്ഞാലായ്
ഉദയാസ്തമയങ്ങൾ.

Thaaraattayi Lyrics PDF Download
Print Print PDF     Pdf PDF Download