അവൾ വരും Aval Varum Lyrics - Harisankar KS

Aval Varum lyrics, അവൾ വരും the song is sung by Harisankar KS from Kakshi: Amminippilla. Aval Varum soundtrack was composed by Arun Muraleedharan with lyrics written by Rafeeq Ahamad.

Aval Varum Lyrics

Aval varum vasanthamaay ithal thodum vilolamaay
Mizhiyaake kanavekaan manamake kathiridaan
Kanunneram mounam polum ganamay maruvan
Chare thooval veeshum venpravin manthranam kelkkuvaan
Ozhukanullile then nadi vidarunnille venmathi

Viralukal korkkaan mridumozhi kelkkaannaay
Udalunarunnu uyirunarunnu
Viralukal korkkaan mridumozhi kelkkaannaay
Udalunarunnu uyirunarunnu
Doore …….aavazhi eevazhi
Vere ,,,,vereyaay pokayo
Mele marivil chillayil koodaan
Ponnoraa pakshikal orkkuvaanorma than
Peelikal thannidaam kaathilaay melleyaa
Thenmozhi onnini ozhukanullile then mathi
Vidaranullile venmathi ozhukanullile then nadi
Vidaranullile ven mathi

Nizhalukal neengi irulala maayaaraay
Nadiyozhukunnu kiliyunarunnu
Nizhalukal neengi irulala maayaaraay
Nadiyozhukunnu kiliyunarunnu
Nizhalukal neengi irulala maayaraay
Nadiyozhukunnu kiliyunarunnu naale
Vaathilin chaareyaay eeran poovithal neettumo
Etho thanalin nadamaay padum veenathan thanthiyil
Paathayil maanjoraa mudrayil thedidaam
Paathiyil theernnora yaathrakal naamini
Ozhukanullile then nadi vidaranullile venmathi
Ozhukanullile then nadi vidaranullile venmathi.

അവൾ വരും Lyrics in Malayalam

അവൾ വരും വസന്തമായ് ഇതൾ തൊടും വിലോലമായ്
മിഴിയാകെ കനവേകാൻ മനമാകെ കതിരാടാൻ
കാണുന്നേരം മൗനം പോലും ഗാനമായ് മാറുവാൻ
ചാരേ തൂവൽ വീശും വെൺപ്രാവിൻ മന്ത്രണം കേൾക്കുവാൻ
ഒഴുകാനുള്ളിലേ തേൻ മതി വിടരാനുള്ളിലേ വെൺ മതി
ഒഴുകാനുള്ളിലേ തേൻ നദി വിടരുന്നില്ലേ വെൺ മതി

bharatlyrics.com

വിരലുകൾ കോർക്കാൻ മൃദുമൊഴി കേൾക്കാനായ്
ഉടലുണരുന്നു ഉയിരുണരുന്നു
വിരലുകൾ കോർക്കാൻ മൃദുമൊഴി കേൾക്കാനായ്
ഉടലുണരുന്നു ഉയിരുണരുന്നു
ദൂരേ …….ആവഴി ഈവഴി
വേറേ …..വേറെയായ് പോകയോ
മേലേ മാരിവിൽ ചില്ലയിൽ കൂടാൻ
പോന്നൊരാ പക്ഷികൾ ഓർക്കുവാനോർമ തൻ
പീലികൾ തന്നിടാം കാതിലായ് മെല്ലെയാ
തേന്മൊഴി ഒന്നിനി ഒഴുകാനുള്ളിലെ തേൻ മതി
വിടരാനുള്ളിലെ വെൺ മതി ഒഴുകാനുള്ളിലെ തേൻ നദി
വിടരാനുള്ളിലെ വെൺ മതി

നിഴലുകൾ നീങ്ങി ഇരുളല മായാറായ്
നദിയൊഴുകുന്നു കിളിയുണരുന്നു
നിഴലുകൾ നീങ്ങി ഇരുളല മായാറായ്
നദിയൊഴുകുന്നു കിളിയുണരുന്നു നാളേ …..
വാതിലിൻ ചാരെയായ് ഈറൻ പൂവിതൾ നീട്ടുമോ
ഏതോ തേങ്ങലിൻ നാദമായ് പാടും വീണതൻ തന്തിയിൽ
പാതയിൽ മാഞ്ഞൊരാ മുദ്രയിൽ തേടിടാം
പാതിയിൽ തീർന്നൊരാ യാത്രകൾ നാമിനി
ഒഴുകാനുള്ളിലെ തേൻ നദി വിടരാനുള്ളിലെ വെൺ മതി
ഒഴുകാനുള്ളിലെ തേൻ നദി വിടരാനുള്ളിലെ വെൺ മതി.

Aval Varum Lyrics PDF Download
Print Print PDF     Pdf PDF Download