Nee En lyrics, നീ എൻ the song is sung by Devzart from Muzik247. Nee En Romantic soundtrack was composed by Arjun B Nair with lyrics written by Basil C J.
നീ എൻ Nee En Lyrics in Malayalam
ഞാനെൻ വാനിൻ നിറമായ് നിന്നെ
തൂവൽ വീശി വരയുന്നു മെല്ലെ
നീ തൊടും മേഘങ്ങൾ
പെയ്തൊരാ നേരം രാ
വാദ്യമായ് താരങ്ങൾ
തൂകുമീയോരം ഞാൻ
താരിടുന്നു ജീവനേ
നിലാ നിലാ നിലാ നാളമേ
പോകല്ലെ നീ
കെടാതിവൾ വിരൽത്തുമ്പിനാൽ
നീട്ടും തിരി
വരാ വരാ വരാ നേരമേ
എങ്ങെത്തി നീ
തൊടാതിവൾ ഇതൾ നീർത്തുമോ
പൂവിൻ ചിരി
ഞാനെൻ വാനിൻ നിറമായ് നിന്നെ
തൂവൽ വീശി വരയുന്നു മെല്ലെ
bharatlyrics.com
കാണാതെ വന്നൊരു കാറ്റിൽ നിൻ സൗരഭം
വീഴാതെ മെല്ലെയുലഞ്ഞു ഞാനാം ദലം
കാതങ്ങളോളം നീളും ഈ ലോലമാം
നീഹാരസുന്ദരലോകം നീ തന്നെയോ
ജലമായ് നീ അലിയുമ്പോൾ
വഴിയാം ഞാൻ നനയുന്നു
ഉറവേ
ചോരാതെ
എൻ കാതിൽ
ചേരും മൊഴി
പാരാകെ
വീശുന്നു
നീയാം ഒളി
വനമേ നീ വീണ്ടും
പൂക്കില്ലയോ
നിലാ നിലാ നിലാ നാളമേ
പോകല്ലെ നീ
കെടാതിവൾ വിരൽത്തുമ്പിനാൽ
നീട്ടും തിരി
വരാ വരാ വരാ നേരമേ
എങ്ങെത്തി നീ
തൊടാതിവൾ ഇതൾ നീർത്തുമോ
പൂവിൻ ചിരി
ഞാനെൻ വാനിൻ നിറമായ് നിന്നെ
തൂവൽ വീശി വരയുന്നു മെല്ലെ
നിലാ നിലാ നിലാ നാളമേ
പോകല്ലെ നീ
കെടാതിവൾ വിരൽത്തുമ്പിനാൽ
നീട്ടും തിരി
വരാ വരാ വരാ നേരമേ
എങ്ങെത്തി നീ
തൊടാതിവൾ ഇതൾ നീർത്തുമോ
പൂവിൻ ചിരി.
